Tuesday, November 24, 2009

ജഗതി ശ്രീകുമാറിന്‌ കലാശ്രേഷ്‌ഠ പുരസ്‌കാരം

തിരുവനന്തപുരം: വര്‍ക്കല പാളയംകുന്ന്‌ ഗുരുമന്ദിരം കമ്മറ്റി ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കലാശ്രേഷ്‌ഠ അവാര്‍ഡ്‌ നടന്‍ ജഗതി ശ്രീകുമാറിന്‌ നല്‍കുമെന്ന്‌ ജൂറി കമ്മറ്റി ചെയര്‍മാന്‍ ജി കെ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10001 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ ഏഴിന്‌ വൈകിട്ട്‌ 6.30 ന്‌ ഗുരുമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സിനിമാ സംവിധായകന്‍ മധുപാല്‍, ഡി ഐ ജി എസ്‌ ഗോപിനാഥ്‌ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വി അനില്‍കുമാര്‍, സി രമേശ്‌, ഇഠവാറില്‍ രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.